ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30 മുതല്‍

Srilankacrowd

ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിയ്ക്കും. ഫൈനല്‍ ഓഗസ്റ്റ് 22ന് നടക്കും. നേരത്തെ ടി20 ലോകകപ്പിന് മുമ്പായി സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ എല്‍പിഎല്‍ നടത്താമെന്നായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് അര്‍ജ്ജുന ഡി സില്‍വ് ഐപിഎല്‍ നടത്തുവാന്‍ ലങ്ക വേദി നല്‍കുവാന്‍ തയ്യാറാണെന്നും ജൂലൈ ഓഗസ്റ്റ് തീയ്യതികളില്‍ ലങ്ക പ്രീമിയര്‍ ലീഗ് നടത്തിയ ശേഷം സെപ്റ്റംബറില്‍ ഐപിഎലിനായി വേദികളും മറ്റു സൗകര്യങ്ങളും നല്‍കുവാന്‍ ശ്രീലങ്കന്്‍ ബോര്‍ഡിന് സാധിക്കുമെന്ന് പറഞ്ഞിരുന്നു.

Previous articleആഷസിന് മുമ്പ് ഓസ്ട്രേലിയയ്ക്ക് ഒരു എതിരാളി കൂടി, അഫ്ഗാനിസ്ഥാനുമായി ടീം ഏക ടെസ്റ്റ് കളിക്കും
Next articleബാഴ്സലോണ യുവതാരം നികോ ഗോൺസാലസിന് പുതിയ കരാർ, 500 മില്യൺ റിലീസ് ക്ലോസ്