ബാഴ്സലോണ യുവതാരം നികോ ഗോൺസാലസിന് പുതിയ കരാർ, 500 മില്യൺ റിലീസ് ക്ലോസ്

20210512 220418

ബാഴ്സലോണയുടെ യുവതാരം നികോ ഗോൺസാലസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2024 വരെ താരത്തെ ക്ലബിൽ നിലനിർത്തുന്ന കരാർ ആണ് ക്ലബ് നൽകിയത്. ഇതുവരെ ബാഴ്സലോണ സീനിയർ ടീമിനായി നികോ കളിച്ചിട്ടില്ല. അടുത്ത സീസൺ മുതൽ താരം ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം ഉണ്ടാകും. ഇത്തവണ പ്രീസീസൺ സ്ക്വാഡിലും നികോ ഗോൺസാലസ് ഉണ്ടാകും.

മധ്യനിര താരമായ ഗോൺസാലസ് ബുസ്കെറ്റ്സിന്റെ പിൻഗാമി ആവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുസ്കെറ്റ്സിനെ പോലെ ഡിഫൻസീവ് മിഡായാണ് ഗോൺസാലസ് കളിക്കുന്നത്‌. താരത്തിന്റെ കരാറിൽ 500 മില്യന്റെ റിലീസ് ക്ലോസാണ് ക്ലബ് വെച്ചിരിക്കുന്നത്.

Previous articleലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30 മുതല്‍
Next articleസെർജി റൊബേർട്ടോക്ക് വീണ്ടും പരിക്ക്