കൈൽ വെറൈയന്നേയുടെ ശതകത്തിന്റെ ബലത്തിൽ 400ന് മേലെ ലീഡ് നേടി ദക്ഷിണാഫ്രിക്ക

Sports Correspondent

Kyleverreynne

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിൽ 140/5 എന്ന നിലയിലായിരുന്ന ടീം രണ്ടാം ഇന്നിംഗ്സിൽ 354/9 എന്ന സ്കോര്‍ നേടി ടീം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ടീമിന് 425 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. കൈൽ വെറൈയന്നേയുടെ മിന്നും ശതകം ആണ് ടീമിനെ കരുതുറ്റ നിലയിലേക്ക് നയിച്ചത്.

Kyleverreynnewiaanmulder

ആറാം വിക്കറ്റിൽ വിയാൻ മുൾഡർക്കൊപ്പം(35) കൈൽ ഇന്ന് 52 റൺസ് കൂടി ചേര്‍ത്തപ്പോള്‍ കൂട്ടുകെട്ട് 78 റൺസാണ് നേടിയത്. പിന്നീട് എട്ടാം വിക്കറ്റിൽ ക്രീസിലെത്തിയ കാഗിസോ റബാഡയെ കൂട്ടുപിടിച്ചാണ് കൈൽ ന്യൂസിലാണ്ട് പ്രതീക്ഷകളെ അവസാനിപ്പിച്ചത്.

78 റൺസാണ് ഈ കൂട്ടുകെട്ടും നേടിയത്. റബാഡ 47 റൺസ് നേടി മികച്ച പിന്തുണ താരത്തിന് നൽകി. കൈൽ വാലറ്റക്കാരോടൊപ്പം ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ലീഡ് 400 കടക്കുന്നതാണ് കണ്ടത്. കൈൽ 136 റൺസും ലുഥോ സിപാംല 10 റൺസും നേടി പത്താം വിക്കറ്റിൽ 32 റൺസ് കൂടി ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

ന്യൂസിലാണ്ടിനായി ടിം സൗത്തി, മാറ്റ് ഹെന്‍റി, കൈൽ ജാമിസൺ, നീൽ വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും കോളിന്‍ ഡി ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി.