ഇന്ത്യയ്ക്ക് ആശ്വസിക്കാം, സ്മൃതി മന്ഥാന ലോകകപ്പിൽ കളിക്കും

Sports Correspondent

Smritimandhana

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിനിടെ ഷബ്നിം ഇസ്മൈലിന്റെ പന്ത് ഹെൽമറ്റിൽ കൊണ്ടതിന് ശേഷം റിട്ടയര്‍ ചെയ്ത സ്മൃതിയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് െഡിക്കൽ സ്റ്റാഫ്. ഈ സംഭവത്തിന് ശേഷം ടീം ഡോക്ടര്‍ താരത്തിന് കൺകഷന്‍ ഇല്ലെന്നും കളിക്കുവാന്‍ അനുമതി നല്‍കിയെങ്കിലും താരം ഏതാനും ഓവറിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി മാറുകയായിരുന്നു.

പിന്നീട് കരുതലെന്ന നിലയിൽ മന്ദാന ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ സമയത്ത് ഫീൽഡിംഗിനും ഇറങ്ങിയിരുന്നില്ല.