ഇന്ത്യയ്ക്കെതിരെയുള്ള തന്റെ ടെസ്റ്റ് അരങ്ങേറ്റം ഉജ്ജ്വലമാക്കി കൈല്‍ ജൈമിസണ്‍

- Advertisement -

ന്യൂസിലാണ്ടിനായി തന്റെ ടെസ്റ്റ് അരങ്ങേറ്റം വെല്ലിംഗ്ടണില്‍ നടത്തിയ ജൈമിസണിന് സ്വപ്നതുല്യമായ തുടക്കം. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി വിക്കറ്റ് ചേതേശ്വര്‍ പുജാരയെ പുറത്താക്കിയാണ് കൈല്‍ സ്വന്തമാക്കിയത്.

തൊട്ടടുത്ത ഓവറില്‍ വിരാട് കോഹ്‍ലിയെ പുറത്താക്കിയ കൈല്‍ ജൈമിസണ്‍ ലഞ്ചിന് ശേഷം ഹനുമ വിഹാരിയുടെ വിക്കറ്റും നേടി. 14 ഓവറില്‍ 38 റണ്‍സ് നേടിയാണ് ജൈമിസണ്‍ തന്റെ ഈ മൂന്ന് വിക്കറ്റുകളും നേടിയത്. മത്സരം 55 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.

Advertisement