മഴ വില്ലനായി, ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു, ഇന്ത്യ 122/5 എന്ന നിലയില്‍

- Advertisement -

ഇന്ത്യ-ന്യൂസിലാണ്ട് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയ്ക്ക് തടസ്സം സൃഷ്ടിച്ച് മഴ. ഉച്ച ഭക്ഷണത്തിന് ശേഷം 79/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 122/5 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. ആദ്യ ദിവസം 55 ഓവര്‍ മാത്രമാണ് എറിയുവാനായത്.

അജിങ്ക്യ രഹാനെയും(38*), ഋഷഭ് പന്തും(10*) ആണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. നേരത്തെ മയാംഗ് അഗര്‍വാള്‍(34) ഒഴികെ മറ്റ് താരങ്ങളെല്ലാം പരാജയമാകുകയായിരുന്നു. നാലാം വിക്കറ്റില്‍ 48 റണ്‍സ് നേടിയ മയാംഗ്-അജിങ്ക്യ രഹാനെയുടെ പ്രകടനമാണ് ഇന്ത്യന്‍ നിരയില്‍ ഇതുവരെയുള്ളതില്‍ മികച്ച പ്രകടനം.

ഇപ്പോള്‍ ഋഷഭ് പന്തുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ രഹാനെ 21 റണ്‍സ് കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്. ന്യൂസിലാണ്ടിനായി കൈല്‍ ജൈമിസണ്‍ മൂന്ന് വിക്കറ്റ് നേടി

Advertisement