സ്കോട്‍ലാന്‍ഡിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കൈൽ കോയെറ്റ്സര്‍

സ്കോട്‍ലാന്‍ഡിനെ 110 മത്സരങ്ങളിൽ നയിച്ച കൈൽ കോയെറ്റ്സര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. യുഎഇയ്ക്കെതിരെയുള്ള ലോകകപ്പ് സൂപ്പര്‍ ലീഗ് രണ്ടാം ഡിവിഷന്‍ മത്സരത്തിന് ശേഷം ആവും താന്‍ ക്യാപ്റ്റന്‍സി ഒഴിയുന്നതെന്നാണ് താരം അറിയിച്ചത്.

214 മത്സരങ്ങളിൽ സ്കോട്‍ലാന്‍ഡിനായി കളിച്ചിട്ടുള്ള താരം 4372 റൺസാണ് കരിയറിൽ നേടിയത്. കോയെറ്റ്സറിന്റെ കീഴിലാണ് 2021 ടി20 ലോകകപ്പിന്റെ പ്രധാന റൗണ്ടിലേക്ക് സ്കോട്‍ലാന്‍ഡ് യോഗ്യത നേടിയത്. പുതിയ താരം സ്കോട്‍ലാന്‍ഡിനെ നയിക്കുവാനുള്ള സമയം ആയി എന്നാണ് തനിക്ക് തോന്നുന്നതെന്നാണ് തീരുമാനത്തെക്കുറിച്ച് കൈൽ അഭിപ്രായപ്പെട്ടത്.

ജൂലൈയിൽ നേപ്പാള്‍, നമീബിയ എന്നിവരുമായുള്ള മത്സരത്തിന് മുമ്പ് ടീം ക്യാപ്റ്റനെ നിയമിക്കുമെന്നാണ് സ്കോട്‍ലാന്‍ഡ് ബോര്‍ഡ് അറിയിച്ചത്.