ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെങ്കിൽ ഹാര്‍ദ്ദിക് ടീമിലുണ്ടാവണം – ഷെയിന്‍ ബോണ്ട്

Hardikpandya

മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയെ താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് മുംബൈയുടെ ബൗളിംഗ് കോച്ച് ഷെയിന്‍ ബോണ്ട്. മുംബൈയിൽ നിന്ന് റിലീസ് ആയ താരം പിന്നീട് ഗുജറാത്തിന്റെ ക്യാപ്റ്റനായി എത്തി ടീമിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ലോകകപ്പിൽ ഹാര്‍ദ്ദിക് കളിക്കണമെന്നും ഇന്ത്യയുടെ കിരീട സാധ്യതയ്ക്ക് താരത്തിന്റെ സാന്നിദ്ധ്യം പ്രധാനമാണെന്നും ബോണ്ട് വ്യക്തമാക്കി. തന്റെ മുംബൈയിലെ ആദ്യ സീസണിലാണ് ഹാര്‍ദ്ദിക്കും ടീമിലെത്തിയതെന്നും ഞങ്ങളിരുവരും ഏറെ സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ടെന്നും ബോണ്ട് വ്യക്തമാക്കി.

താരം മുംബൈയ്ക്കൊപ്പമുണ്ടായിരുന്നുവെങ്കില്‍ നല്ലതായിരുന്നുവെന്നും വളരെ ഉയര്‍ന്ന ഗുണനിലവാരമുള്ളയാളാണ് ഹാര്‍ദ്ദിക്ക് എന്നും ഇന്ത്യയുടെ ലോകകപ്പ് സാധ്യതയ്ക്കും താരത്തിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകം ആണെന്നും ബോണ്ട് സൂചിപ്പിച്ചു.

Previous articleഅവസാനം ഗവിക്ക് ബാഴ്‌സയുടെ പുതിയ കോണ്ട്രാക്റ്റ് ഓഫർ
Next articleസ്കോട്‍ലാന്‍ഡിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കൈൽ കോയെറ്റ്സര്‍