കുശല്‍ മെന്‍ഡിസിന്റെ മോശം സമയം തുടരുന്നു, തുടര്‍ച്ചയായ നാലാം ഡക്ക്

- Advertisement -

ടെസ്റ്റ് ക്രിക്കറ്റില്‍ കുശല്‍ മെന്‍ഡിസിന്റെ കഷ്ടകാലം തുടരുന്നു. തുടര്‍ച്ചയായ നാലാം ഇന്നിംഗ്സിലും താരം പൂജ്യത്തിന് പുറത്താകുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഇന്നിംഗ്സുകളില്‍ അക്കൗണ്ട് തുറക്കാതെ താരം പുറത്തായ ശേഷം ഇന്ന് ഇംഗ്ലണ്ടിനെതിരെ ഗോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും താരം പൂജ്യത്തിന് പുറത്താകുകയായിരുന്നു. സ്റ്റുവര്‍ട് ബ്രോഡിനാണ് മെന്‍ഡിസിന്റെ വിക്കറ്റ്.

സെഞ്ചൂറിയണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 12 റണ്‍സ് നേടിയ ശേഷം കുശല്‍ മെന്‍ഡിസിന് ഇതുവരെ ഒരു റണ്‍സ് പോലും ടെസ്റ്റ് ക്രിക്കറ്റില്‍ നേടാനായിട്ടില്ല.

Advertisement