കുല്‍ദീപ് ടെസ്റ്റ് ക്രിക്കറ്റിനു സജ്ജനെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

- Advertisement -

കുല്‍ദീപ് യാദവ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ പ്രാപ്തനാണെന്ന് പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായി മാറിക്കഴിഞ്ഞ ഈ ചൈനാമാന്‍ ബൗളര്‍ ടെസ്റ്റ് ക്രിക്കറ്റിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ചൂട് കൂടിയ കാലാവസ്ഥയാണ് അത് പിച്ചിനെ വരണ്ടതാക്കുമെന്നും കൂടുതല്‍ സാധ്യത സ്പിന്നര്‍മാര്‍ക്ക് നല്‍കും. ഇതും ഇംഗ്ലണ്ടില്‍ കുല്‍ദീപിനെ ടീമിലെടുക്കേണ്ട സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

കുല്‍ദീപിനൊപ്പം ചഹാലും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് പറഞ്ഞ സച്ചിന്‍ എന്നാല്‍ ചഹാല്‍ അല്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അശ്വിനൊപ്പം കുല്‍ദീപ് ഇംഗ്ലണ്ടിനു കനത്ത ഭീഷണിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement