ഓസിലിന്‌ പിന്തുണയുമായി ആഴ്‌സണൽ മാനേജർ ഉനൈ എമരി

- Advertisement -

അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കാനുള്ള മെസൂത് ഓസിലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ആഴ്‌സണൽ മാനേജർ ഉനൈ എമരി. കഴിഞ്ഞ ദിവസമാണ് വംശീയമായി അധിക്ഷേപിക്കുന്നു എന്ന് ആരോപിച്ചു ഒൻപത് വർഷത്തെ ജർമ്മൻ കരിയറിന് ഓസിൽ അവസാനമിട്ടത്.

“ഓസിലിന്റെ തീരുമാനത്തെ ഞങ്ങൾ വളരെയധികം ബഹുമാനിക്കുന്നു, ഓസിൽ ഞങ്ങൾക്ക് ഒരു കുടുംബാഗത്തെ പോലെയാണ്, ആഴ്‌സണൽ ഒരു വീട് പോലെയും ഓസിലിനു കണക്കാക്കാം.” – ഉനൈ എമരി പറഞ്ഞു. ഉനൈ എമരിയുടെ പ്രസ്താവനയെ പിന്തുണച്ചു ആഴ്‌സണൽ പീറ്റർ ചെക്കും രംഗത്തെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement