മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

- Advertisement -

ഫുൾബാക്കായ ഗുർവീന്ദർ സിംഗ് ഒരിടവേളയ്ക് ശേഷം ഐ എസ് എല്ലിൽ തിരിച്ചെത്തുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ഗുർവീന്ദറുമായി കരാറിൽ എത്തിയിരിക്കുന്നത്. ഈസ്റ്റ് ബംഗാൾ താരമായിരുന്ന ഗുർവീന്ദർ എട്ട് വർഷത്തിന് ശേഷം ഈസ്റ്റ് ബംഗാൾ വിടാൻ തീരുമാനിച്ചാണ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്.

നേരത്തെ ഈസ്റ്റ് ബംഗാളിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ മൂന്ന് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗുർവീന്ദർ കളിച്ചിട്ടുണ്ട്. 16 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി ഗുർവീന്ദർ അണിഞ്ഞിട്ടുണ്ട്. 2010 മുതൽ ഈസ്റ്റ് ബംഗാളിൽ ഉള്ള ഗുർവീന്ദർ ഈസ്റ്റ് ബംഗാളിനായി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് ഇന്ത്യൻ ജേഴ്സിയും താരം അണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement