കുൽദീപിന് വീണ്ടും ഹാട്രിക്ക്, രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ താരം

ചരിത്രം കുറിച്ച് ഇന്ത്യൻ ബൗളർ കുൽദീപ് യാദവ്. ഇന്ന് വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരത്തിൽ കുൽദീപ് ഹാട്രിക്ക് നേടി. കുൽദീപിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഹാട്രിക്കാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ താരമായി കുൽദീപ് ഇതോടെ മാറി. നേരത്തെ ഓസ്ട്രേലിയക്ക് എതിരെയും ഹാട്രിക്ക് നേടാൻ കുൽദീപിനായിരുന്നു.

ഹോപ്, ഹോൾദർ, ജോസഫ്, എന്നിവരുടെ വിക്കറ്റുകൾ ആൺ കുൽദീപ് ഇന്ന് വീഴ്ത്തിയത്. 10 ഓവറിൽ 52 റൺസിന് 3 വിക്കറ്റ് എന്ന നിലയിലാണ് കുൽദീപ് ഇന്നത്തെ ബൗളിംഗ് അവസാനിപ്പിച്ചത്.

Previous articleനോർത്ത് ഈസ്റ്റിനെ വീഴ്ത്തി ബെംഗളൂരു വീണ്ടും ഒന്നാമത്
Next articleകേരളത്തിനെതിരെ ലീഡിനരികെ ബംഗാള്‍