കരിയറിലെ ഏറ്റവും മികച്ച ടി20 റാങ്കിംഗിലെത്തി കുല്‍ദീപ് യാദവ്

തന്റെ കരിയറിലെ ഏറ്റവും മികച്ച ടി20 റാങ്കായ രണ്ടാം സ്ഥാനത്തെത്തി കുല്‍ദീപ് യാദവ്. ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ ഇന്ത്യ 2-1നു പരാജയപ്പെട്ടുവെങ്കിലും പരമ്പരയിലെ തന്റെ ബൗളിംഗ് പ്രകടനത്തിലൂടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. അവസാന മത്സരത്തില്‍ ഇന്ത്യ 4 റണ്‍സിനു പരാജയമേറ്റു വാങ്ങിയെങ്കിലും കുല്‍ദീപ് യാദവ് 26 റണ്‍സിനു രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു.

ഓപ്പണര്‍മാരായ ടിം സീഫെര്‍ട്ട്, കോളിന്‍ മണ്‍റോ എന്നിവര്‍ വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുമെന്ന സ്ഥിതിയിലാണ് താരം ഇരുവരെയും പുറത്താക്കിയത്. പരമ്പരയില്‍ കുല്‍ദീപ് കളിച്ച ഏക മത്സരവും അത് തന്നെയായിരുന്നു. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റഷീദ് ഖാന്‍ ആണ്. ഇന്ത്യയുടെ ക്രുണാല്‍ പാണ്ഡ്യയും റാങ്കിംഗില്‍ 39 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കായ 58ാം റാങ്കില്‍ എത്തി നില്‍ക്കുന്നു.