പ്രസിദ്ധ് കൃഷ്ണയ്ക്കും ക്രുണാല്‍ പാണ്ഡ്യയ്ക്കും ഏകദിന ടീമില്‍ അവസരം ലഭിച്ചേക്കുമെന്ന് സൂചന

കര്‍ണ്ണാടക പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിച്ചേക്കുമെന്ന് സൂചന. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 14 വിക്കറ്റുമായി മികച്ച ബൗളിംഗ് പ്രകടനമാണ് താരം കര്‍ണ്ണാടകയ്ക്ക് വേണ്ടി പുറത്തെടുത്തത്. ഫൈനലില്‍ എത്തിയ ടീം മുംബൈയോട് തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

Prasidh Krishna Eoin Morgan Kkr

ഇന്ന് വിവാഹിതനായ ജസ്പ്രീത് ബുംറ പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സാധ്യത. ബറോഡയുടെ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുവാനുള്ള സാധ്യതയും ഉണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ബറോഡയ്ക്ക് വേണ്ടി താരം പുറത്താകാതെ രണ്ട് ശതകങ്ങളും രണ്ട് അര്‍ദ്ധ ശതകങ്ങളുമാണ് നേടിയത്.