ബ്രാത്‍വൈറ്റിന് ശതകം മൂന്ന് റൺസ് അകലെ നഷ്ടം, ലീഡ് നേടി വിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ ജമൈക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 34 റൺസ് നേടി വിന്‍ഡീസ്. ക്രെയിഗ് ബ്രാത്‍വൈറ്റ്(97), ജേസൺ ഹോള്‍ഡര്‍(58) എന്നിവര്‍ക്കൊപ്പം ജോഷ്വ ഡാ സിൽവ(20*), റോസ്ടൺ ചേസ്(21), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(22) എന്നിവരുടെ സംഭാവനകള്‍ കൂടിയായപ്പോള്‍ രണ്ടാം ദിവസം അവസാനിക്കുന്ന സമയത്ത് വെസ്റ്റിന്‍ഡീസ് 251/8 എന്ന നിലയിലാണ്.

ബ്രാത്‍വൈറ്റിന് തന്റെ ശതകം മൂന്ന് റൺസ് അകലെ നഷ്ടമായപ്പോള്‍ താരം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ് 3 വിക്കറ്റും ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റും നേടി.