ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലീഡിനരികെ വെസ്റ്റിന്‍ഡീസ്

Sports Correspondent

Westindiesbangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

ആന്റിഗ്വയിൽ ബംഗ്ലാദേശിന്റെ സ്കോറിനടുത്തെത്തി വെസ്റ്റിന്‍ഡീസ്. ഒന്നാം ദിവസം തന്നെ ബംഗ്ലാദേശിനെ 103 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം സ്റ്റംപ്സിന് വെസ്റ്റിന്‍ഡീസ് 95/2 എന്ന നിലയിലാണ്. സ്കോറുകള്‍ ഒപ്പമെത്തുവാന്‍ ഇനി 8 റൺസ് കൂടി വെസ്റ്റിന്‍ഡീസ് നേടിയാൽ മതി.

42 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 12 റൺസ് നേടി എന്‍ക്രുമ ബോണ്ണറുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ജോൺ കാംപെൽ(24), റെയ്മൺ റീഫര്‍(11) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. മുസ്തഫിസുറും എബോദത്തും ഓരോ വിക്കറ്റ് നേടി.