U17 ലോകകപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്ത്യ ഇറ്റലിയിലേക്കും നോർവേയിലേക്കും പോകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ക്യാമ്പ് പൂർത്തിയാക്കിയ ഇന്ത്യ അണ്ടർ 17 വനിതാ ടീം വിദേശ പര്യടനത്തിന് പോകുന്നു. ജൂൺ 20 മുതൽ ജൂലൈ 08 വരെ ഇറ്റലിയിലേക്കും നോർവേയിലേക്കും ആകും ഇന്ത്യ യാത്ര പോവുക. ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രണ്ട് ടൂർണമെന്റുകളിൽ ഇന്ത്യ പങ്കെടുക്കുകയും ചെയ്യും.

ഇറ്റലിയിൽ നടക്കുന്ന ആറാമത് ടോർണിയോ ടൂർണമെന്റും നോർവേയിൽ നടക്കുന്ന ഓപ്പൺ നോർഡിക് ടൂർണമെന്റിലും ആകും ഇന്ത്യ പങ്കെടുക്കുക. 2022 ജൂൺ 22-ന് ടോർണിയോ ടൂർണമെന്റിൽ ഗ്രാഡിസ്ക ഡിൽസൺസോ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ ഇറ്റലിയെ നേരിടും. ഇന്ത്യയെ കൂടാതെ ചിലി, ഇറ്റലി, മെക്സിക്കോ എന്നീ രാജ്യങ്ങളും ഈ ടൂർണമെന്റിൽ പങ്കെടുക്കും.

മറുവശത്ത്, നോർവേയിലെ ഓപ്പൺ നോർഡിക് ടൂർണമെന്റിൽ എട്ട് ടീമുകൾ പരസ്പരം മത്സരിക്കും- നെതർലാൻഡ്‌സ്, ഇന്ത്യ, നോർവേ, ഐസ്‌ലാൻഡ്, ഡെൻമാർക്ക്, ഫാറോ ഐലൻഡ്‌സ്, ഫിൻലൻഡ്, സ്വീഡൻ എന്നിവരാണ് ടൂർണമെന്റിൽ ഉള്ളത്.

ഹെഡ് കോച്ച് തോമസ് ഡെന്നർബി 23 കളിക്കാരെ ഈ പര്യടനങ്ങൾക്ക് ആയി തിരഞ്ഞെടുത്തു.

List of 23 players-

Goalkeepers: Monalisa Devi, Hempriya Seram, Keisham Melody Chanu.
Defenders: Astam Oraon, Kajal, Bhumika Mane, Naketa, Purnima Kumari, Shubhangi Singh, Sudha Ankita Tirkey, Varshika
Midfielders: Babina Devi, Gladys Zonunsangi, Misha Bhandari, Pinku Devi, Nitu Linda, Shailja
Forwards: Anita Kumari, Kajol Dzouza, Neha, Rejiya Devi Laishram, Shelia Devi, Lynda Kom Serto.