ലപോർടയുടെ സാമ്പത്തിക നീക്കങ്ങൾക്ക് അംഗീകാരം. താരകൈമാറ്റത്തിൽ പുതിയ ഊർജം നേടി ബാഴ്‌സലോണ

20220617 115859

ഗണ്യമായ വരുമാന വർധനവ് ലക്ഷ്യമിട്ട് പ്രസിഡന്റ് ലപോർട മുന്നോട്ടു കൊണ്ടു വെച്ച നിർദേശങ്ങൾക്ക് ക്ലബ്ബ് അംഗങ്ങളുടെ അംഗീകാരം. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ നടന്ന വോട്ടെടുപ്പിലാണ് ലപോർടയുടെ നീക്കങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് അംഗങ്ങളായ “സോഷിയോ”സ് സമ്മതം മൂളിയത്.

ബാഴ്‌സ ലൈസൻസിങ് ആൻഡ് മേർച്ചന്റൈസിങ് (ബിഎൽഎം), ടിവി സംപ്രേഷണാവകാശം എന്നിവയുടെ ഓഹരി വില്പനയാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്. 25% ടിവി സംപ്രേക്ഷണാവാകാശം ഒന്നോ അതിലധികമോ ആൾക്കാർക്ക് കൈമാറുന്ന തരത്തിൽ ആണ് നടപ്പിലാക്കുക. ഓരോ പത്ത് ശതമാനം ഓഹരിക്കും 200 മില്യൺ യൂറോ ആണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. ഇത് നിലവിലെ സീസണിലെ വരുമാനത്തിൽ തന്നെ ചേർക്കാൻ ആവും. ഇതിന് 84.3% അംഗങ്ങളും അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
20220617 120118
ബാഴ്‌സയുടെ ജേഴ്‌സി അടക്കമുള്ള ഉത്പന്നങ്ങളുടെ വില്പന നടത്തുന്ന ബിഎൽഎംമിന്റെ 49.9% ഓഹരിയുടെ വിൽപ്പനക്ക് 84% അംഗങ്ങളും അനുമതി നൽകി.ബിഎൽഎംമിന്റെ വിറ്റ ഓഹരികൾ തിരിച്ചു വാങ്ങാൻ ക്ലബ്ബിന് കഴിയുന്ന തരത്തിൽ ആവും കച്ചവടം നടക്കുക. 200 മുതൽ 300 മില്യൺ യൂറോ വരെയാണ് ഇതിലൂടെ നേടാൻ സാധിക്കുക.

മാനേജ്മെന്റ് തീരുമാനങ്ങൾക്ക് അംഗീകാരം ആയതോടെ ഇതിൽ ജൂൺ 30 മുൻപ് തീർക്കാൻ ഉള്ള ഉടപാടുകളിലേക്ക് ക്ലബ്ബ് കടക്കും. ആകെ ഏകദേശം 700 മില്യൺ യൂറോ വരുമാനം ലഭിക്കുന്നതിലൂടെ ഇതിന്റെ ഒരു ഭാഗം താരക്കൈമാറ്റത്തിലും ഉപയോഗിക്കാൻ ബാഴ്‌സക്കാവും.

പ്രെസിഡണ്ട് ലപോർട സാമ്പത്തിക കാര്യ വൈസ് പ്രെസിഡന്റ് എഡ്വാർഡ് റോമിയു എന്നിവർക്ക് തങ്ങൾ മുന്നോട്ടു വെച്ച നിർദ്ദേശങ്ങളെ കുറിച്ചു അംഗംങ്ങൾക്ക് വിശദീകരിച്ചു നൽകി. ബിഎൽഎം വില്പനയിലൂടെ നിലവിൽ ദേശിയ മാർക്കറ്റിൽ കൂടുതലായി കേന്ദ്രികരിച്ചിരിക്കുന്ന വില്പന പുറത്തേക്ക് കൂടി എത്തിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ടിവി സംപ്രേഷണാവകാശം 25 ആണ് നൽകുന്നത് എന്നതും ചില അംഗങ്ങൾ ആശങ്കയായി ചൂണ്ടിക്കാണിച്ചു.

കാര്യങ്ങൾ എല്ലാം നേർവഴിക്ക് നടന്നാൽ ലേവൻഡോവ്സ്കി അടക്കമുള്ളവരെ എത്തിക്കാൻ ബാഴ്‌സക്ക് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ലാ ലീഗ മുന്നോട്ടു വച്ച സിവിസി ഡീലിൽ നിന്നും രക്ഷപ്പെടാം എന്ന ആശ്വാസത്തിൽ ആവും മാനേജ്‌മെന്റും.