വിന്‍ഡീസ് ടെസ്റ്റ് നായകനെ കൗണ്ടിയ്ക്കായി സ്വന്തമാക്കി ഗ്ലൗസ്റ്റര്‍ഷയര്‍

Kraigg

വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റിനെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി ടീമിലെത്തിച്ച് ഗ്ലൗസ്റ്റര്‍ഷയര്‍. ഈ സീസണില്‍ താരത്തിന്റെ സേവനം ആദ്യ എട്ട് മത്സരങ്ങള്‍ക്കായാണ് കൗണ്ടി ഉറപ്പാക്കിയിരിക്കുന്നത്.

ഇപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുന്ന ക്രെയിഗ് മത്സര ശേഷം ബ്രിസ്റ്റോളിലേക്ക് യാത്രയാകും. ജൂലൈയില്‍ നടക്കുന്ന അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ താരം കളിക്കില്ല.

മുമ്പ് യോര്‍ക്ക്ഷയര്‍, നോട്ടിംഗാംഷയര്‍, ഗ്ലാമോര്‍ഗന്‍ എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ളയാളാണ് താരം.