“കോഹ്ലിയും മനുഷ്യനാണ്, അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു” – ലാംഗർ

Img 20201113 120440
- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി തന്റെ ജീവിതത്തിലെ ഒരു പ്രധാന നിമിഷത്തിനു വേണ്ടി ഇന്ത്യയിലേക്ക് മടങ്ങും എന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്റെയും ഭാര്യ അനുഷ്കയുടെയും ആദ്യ കുഞ്ഞിന്റെ ജന്മം ജനുവരിയിൽ ആദ്യം നടക്കാൻ ഇരിക്കുകയാണ്. ഇതിനു വേണ്ടിയാണ് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുക. കോഹ്ലിയുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നു എന്ന് ഓസ്ട്രേലിയൻ ഇതിഹാസം ലാംഗർ പറയുന്നു.

കോഹ്ലിയും മനുഷ്യനാണ്. തന്നോട് ആര് ഇത്തരം ഒരു കാര്യത്തിൽ ഉപദേശം ചോദിച്ചാലും താൻ അവരോട് കുടുംബത്തോടൊപ്പം നിൽക്കാനെ പറയൂ. കാരണം ആ നിമിഷങ്ങൾ അത്ര പ്രധാനപ്പെട്ടതാണ്. ലാംഗർ പറഞ്ഞു. കോഹ്ലിയുടെ അഭാവം ഓസ്ട്രേലിയക്ക് ചെറിയ മുൻ തൂക്കം നൽകും എന്നും എന്നാലും ഇന്ത്യക്ക് വലിയ താരങ്ങൾ തന്നെ ഉണ്ട് എന്നും ലാംഗർ പറഞ്ഞു. കോഹ്ലി താൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ ആണെന്നും ലാംഗർ പറഞ്ഞു. ആദ്യ ടെസ്റ്റിനു ശേഷം ആകും കോഹ്ലി ഇന്ത്യയിലേക്ക് പോവുക. ക്വാരന്റൈൻ നിർബന്ധമായത് കൊണ്ട് ഏകദിന പരമ്പര തുടങ്ങുമ്പോൾ മാത്രമെ കോഹ്ലി ഇന്ത്യൻ ടീമിനൊപ്പം ചേരുകയുള്ളൂ.

Advertisement