റാഷ്ഫോർഡിനും പരിക്ക്, ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പിന്മാറി

Img 20201113 120957
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡിന് പരിക്ക്. എവർട്ടണെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിലായിരുന്നു റാഷ്ഫോർഡിന് പരിക്കേറ്റിരുന്നത്. താരം ഇംഗ്ലണ്ട് സ്ക്വാഡിനോടൊപ്പം ചേർന്നിരുന്നു എങ്കിലും പരിക്ക് സാരമുള്ളതിനായതിനാൽ ഇംഗ്ലണ്ട് ഡോക്ടർമാർ താരത്തെ ക്ലബിലേക്ക് തിരികെ അയച്ചു.

ഇനി ബാക്കിയുള്ള രണ്ട് ഇംഗ്ലണ്ട് മത്സരങ്ങളിലും റാഷ്ഫോർഡ് ഉണ്ടാകില്ല. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിന് മുമ്പെങ്കിലും ഫിറ്റ്നെസ് വീണ്ടെടുക്കൽ ആകും റാഷ്ഫോർഡിന്റെ ലക്ഷ്യം. റാഷ്ഫോർഡിനെ കൂടാതെ ഗ്രീൻവുഡ്, ലൂക് ഷോ എന്നിവരും മാഞ്ചസ്റ്ററിൽ പരിക്കിന്റെ പിടിയിലാണ്.

Advertisement