937 റേറ്റിംഗ് പോയിന്റുകളോടെ കോഹ്‍ലി തന്നെ മുന്നില്‍, പുജാര ആറാം സ്ഥാനത്ത്

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിലും മുന്നില്‍ വിരാട് കോഹ്‍ലി തന്നെ. ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും തന്റെ ഏറ്റവും മികച്ച പോയിന്റ് നേട്ടമായ 937 റേറ്റിംഗ് പോയിന്റുകളുമായി വിരാട് കോഹ്‍ലി തന്നെ ഒന്നാം സ്ഥാനം കൈയ്യാളുന്നു. ഓസ്ട്രേലിയന്‍ മുന്‍ ടെസ്റ്റ് നായകന്‍ സ്റ്റീവ് സ്മിത്ത് ആണ് രണ്ടാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനു തൊട്ടു പിന്നിലായി ചേതേശ്വര്‍ പുജാര ആറാം സ്ഥാനത്തെത്തി നില്‍ക്കുന്നു. സൗത്താംപ്ടണില്‍ ആദ്യ ഇന്നിംഗ്സിലെ 132 പോയിന്റാണ് പുജാരയ്ക്ക് മികച്ച നേട്ടമുണ്ടാക്കുവാന്‍ സഹായകരമായത്.

സൗത്താംപ്ടണില്‍ ഇരു ഇന്നിംഗ്സുകളിലായി 78, 46 റണ്ണുകള്‍ നേടിയ സാം കറന്‍ 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 43ാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറും തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് ആയ 32ാം റാങ്കിലേക്ക് 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എത്തിയിട്ടുണ്ട്. കോഹ്‍ലിയും പുജാരയെയും മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും തന്നെ കാര്യമായ പ്രകടനം ബാറ്റിംഗ് റാങ്കില്‍ പുലര്‍ത്താനായിട്ടില്ല.

Previous articleയോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ട് ഇമാദ് വസീം, താരത്തിനു ഒരു അവസരം കൂടി നല്‍കുമെന്ന് ബോര്‍ഡ്
Next articleഅശ്വിനു പിഴച്ചത് എവിടെ, മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം പറയുന്നു