യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ട് ഇമാദ് വസീം, താരത്തിനു ഒരു അവസരം കൂടി നല്‍കുമെന്ന് ബോര്‍ഡ്

പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് സ്ക്വാഡിനു മുമ്പുള്ള യോ-യോ ടെസ്റ്റ് പരീക്ഷണത്തില്‍ പരാജയപ്പെട്ട് ഇമാദ് വസീം. സെപ്റ്റംബര്‍ 16നു ദുബായിയില്‍ പാക്കിസ്ഥാന്‍ ആദ്യ മത്സരത്തിനിറങ്ങുമെങ്കിലും ഇതുവരെ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെയാണ് പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

0.2 എന്ന നേരിയ വ്യത്യാസത്തിലാണ് ഇമാദ് വസീം പരാജയപ്പെട്ടത്. 17.4 എന്ന ഉയര്‍ന്ന സ്കോറാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് യോ-യോ ടെസ്റ്റില്‍ വിജയിക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്. ലാഹോറില്‍ നടന്ന ഫിറ്റ്നെസ് ക്യാമ്പില്‍ 18 താരങ്ങള്‍ പങ്കെടുത്തതില്‍ 17 പേരും ഫിറ്റ്നെസ് പരീക്ഷ പാസായിട്ടുണ്ട്. നാളെത്തന്നെ ഇമാദ് വസീമിനു ഒരു അവസരം കൂടി ലഭിക്കുമെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Previous articleഹെൻഡേഴ്സന് പുതിയ ലിവർപൂൾ കരാർ
Next article937 റേറ്റിംഗ് പോയിന്റുകളോടെ കോഹ്‍ലി തന്നെ മുന്നില്‍, പുജാര ആറാം സ്ഥാനത്ത്