അപരാജിതനായി കോഹ്‍ലി, 300 കടന്ന് ഇന്ത്യ

- Advertisement -

വിരാട് കോഹ്‍ലിയുടെ ശതകത്തിന്റെ ബലത്തില്‍ കേപ് ടൗണില്‍ 303 റണ്‍സ് നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയുമായുള്ള ആറ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഇന്ന് കേപ് ടൗണില്‍ നടക്കുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. രോഹിത് ശര്‍മ്മയെ പൂജ്യത്തിനു നഷ്ടമായെങ്കിലും ഇന്ത്യയെ 140/2 എന്ന നിലയിലേക്ക് ശിഖര്‍ ധവാന്‍(76)-വിരാട് കോഹ്‍ലി കൊണ്ടെത്തിക്കുകയായിരുന്നു. 63 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്. ഡുമിനിയ്ക്കായിരുന്നു വിക്കറ്റ്.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ വിരാട് കോഹ്‍ലി തന്റെ മികച്ച ഫോം നിലനിര്‍ത്തി ടീമിന്റെ സ്കോര്‍ 300 കടക്കാന്‍ സഹായിച്ചു. 159 പന്തില്‍ നിന്ന് പുറത്താകാതെ 160 നേടി വിരാട് ഇന്ത്യയുടെ സ്കോര്‍ 303 റണ്‍സില്‍ എത്തുവാന്‍ സഹായിച്ചു. ഏഴാം വിക്കറ്റില്‍ 67 റണ്‍സാണ് കോഹ്‍ലിയും-ഭുവിയും(16*) നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാഗിസോ റബാഡ, ക്രിസ് മോറിസ്, ആന്‍ഡിലേ ഫെഹ്ലുക്വായോ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement