ഇന്ത്യയിൽ വന്നാൽ ന്യൂസിലൻഡിനെ എടുത്തോളാം എന്ന് കോഹ്ലി

- Advertisement -

കോഹ്ലി ഫീൽഡിംഗിനിടെ ഹിന്ദിയിൽ പറഞ്ഞ ഡയലോഗ് വിവാദമായിരിക്കുകയാണ്. ഇന്ന് ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യ ന്യൂസിലൻഡിൽ ദയനീയ പ്രകടനമായിരുന്നു നടത്തിയത്. ഇന്ന് ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിങ്സിൽ സ്ലിപ്പിൽ ആയിരുന്നു കോഹ്ലി ഫീൽഡ് ചെയ്തത്. സ്ലിപ്പിൽ വെച്ചാണ് ന്യൂസിലൻഡിനെ ഇന്ത്യയിൽ വന്നാൽ എടുത്തോളാം എന്ന അർത്ഥം വരുന്ന ഡയലോഗ് കോഹ്ലി പറഞ്ഞത് സ്റ്റമ്പ് മൈകിൽ കുടുങ്ങിയത്.

‘ജബ് ഇന്ത്യാ മെ യെ ലോഗ് ആയേങ്കെ, തബ് ദിഖാ ദൂംഗാ’ എന്നായിരുന്നു കോഹ്ലി പറഞ്ഞത്. ഈ ടെസ്റ്റിൽ തന്നെ കാണികളുമായും കോഹ്ലി ഉടക്കിയിരുന്നു. ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യൻ ടീം വർഷങ്ങളായി അപരാജിതർ ആണ്. 2012-13 സീരീസിനു ശേഷം ഇതുവരെ ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിട്ടില്ല.

Advertisement