“വിരാട് കോഹ്ലി എന്നും തന്റെ ക്യാപ്റ്റൻ ആയിരിക്കും” – മുഹമ്മദ് സിറാജ്

Sirajkohli

ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലി എന്നും തന്റെ ക്യാപ്റ്റൻ ആയിരിക്കും എന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. താരത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച കോഹ്ലിയെ കുറിച്ച് സിറാജ് ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച പോസ്റ്റിൽ ആണ് താരം മനസ്സ് തുറന്നത്. വിരാട് കോഹ്ലി എന്നും തന്നെ പിന്തുണച്ചിട്ടുണ്ട് എന്നും അതിന് നന്ദി ഉണ്ടാകും എന്നും സിറാജ് പറഞ്ഞു.
Mohammadsirajrcb

“എന്റെ സൂപ്പർഹീറോയോട്, നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ എപ്പോഴും എന്റെ വലിയ സഹോദരനായിരുന്നു. ഇത്രയും വർഷമായി എന്നിൽ വിശ്വസിച്ചതിനു നന്ദി. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ എന്നിലെ നല്ലത് കണ്ടത് കോഹ്ലി ആണ്. താങ്ങൾ എന്നും എന്റെ ക്യാപ്റ്റൻ ആയിരിക്കും.” സിറാജ് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

Previous articleഓസ്ട്രേലിയയെ വീഴ്ത്തി ശ്രീലങ്ക, സ്കോട്‍ലാന്‍ഡിനെതിരെ വിജയവുമായി വെസ്റ്റിന്‍ഡീസ്
Next articleപാബ്ലോ മാരി ആഴ്സണൽ വിടുന്നു