“പരാജയങ്ങളിൽ നിന്ന് പഠിക്കും, എല്ലാം ലോകകപ്പിലേക്കുള്ള ഒരുക്കം” – കോഹ്ലി

ഏഷ്യാ കപ്പിൽ ഏറ്റ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളും എന്ന് വിരാട് കോഹ്ലി. എവ് പരാജയങ്ങളിൽ നിന്ന് ടീം പഠിക്കും. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിനായുള്ള ഒരുങ്ങുകയാണ് നമ്മൾ. അതിന്റെ ഭാഗമാണ് ഇതെല്ലാം എന്ന് കോഹ്ലി ബി സി സി ഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഈ ടൂർണമെന്റ് ഇന്ത്യൻ ടീമിന് പ്രധാനം ആയിരുന്നു. നോക്കൗട്ട് മത്സരങ്ങളിൽ കളിക്കുക അതിന്റെ സമ്മർദ്ദങ്ങളിലൂടെ കടന്നു പോവുക എന്നത് എല്ലാം ടീമിന് ഗുണം ചെയ്യും. കോഹ്ലി പറഞ്ഞു. കളിയിലേക്ക് തിരികെ വന്ന തനിക്ക് ടീമിന്റെ വലിയ പിന്തുണ ആണ് ലഭിച്ചത്. ടീം തന്നെ ബാറ്റു ചെയ്യാൻ അനുവദിച്ചു. അതായിരുന്നു തനിക്ം വേണ്ടത്. കോഹ്ലി പറയുന്നു.

തനിക്ക് ഇതുപോലെ കളിക്കണമായിരുന്നു‌. കാരണം ലോകകപ്പ് ആണ് വരുന്നത്. താൻ ഇതുപോലെ കളിച്ചാൽ ലോകകപ്പിൽ ഇന്ത്യക്കായി നല്ല സംഭാവനകൾ നൽകാൻ തനിക്ക് ആകും എന്നും കോഹ്ലി പറഞ്ഞു.

Comments are closed.