“ഇനി വിരാട് കോഹ്ലിയെ തടയാൻ ആകില്ല, 100 സെഞ്ച്വറിയിൽ താരം എത്തണം” – അക്തർ

രണ്ടര വർഷത്തിനു ശേഷം സെഞ്ച്വറിയിലേക്ക് മടങ്ങി എത്തിയ വിരാട് കോഹ്ലിയെ ഇനി തടയാൻ ആകില്ല എന്ന് മുൻ പാകിസ്താൻ ബൗളർ ഷൊഹൈബ് അക്തർ‌. തന്റെ 71-ാമത് സെഞ്ച്വറിയിലേക്ക് എത്താൻ അദ്ദേഹത്തിന് കുറച്ച് സമയമെടുക്കേണ്ടി വന്നു. എന്നാൽ ഇനി കോഹ്ലി നിർത്തില്ല‌. അദ്ദേഹത്തെ തടയാനും ആകില്ല. അക്തർ പറഞ്ഞു.

20220909 112220

ഇന്നലെ കോഹ്ലി നേടിയ ആദ്യ 50 റൺസ് അത് യഥാർത്ഥ വിരാട് കോഹ്‌ലിയുടെ ശൈലിയിൽ ആയിരുന്നില്ല എന്നും ഇന്നിംഗ്‌സിലെ അവസാന 50 റൺസെടുത്തപ്പോഴാണ് ഞാൻ യഥാർത്ഥ വിരാട് കോഹ്‌ലിയെ കണ്ടത് എന്നും അക്തർ പറഞ്ഞു. സെഞ്ച്വറി നേടിയപ്പോൾ വിരാട് കോഹ്‌ലി അനായാസം റൺ സ്‌കോർ ചെയ്യുന്നതായി തോന്നി, കോഹ്ലിക്ക് തന്റെ ഫോം തിരികെ ലഭിക്കുന്നു എന്ന് തന്നെ പറയാം എന്നും അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

29 സെഞ്ചുറികൾ കൂടെ കോഹ്ലി നേടണം എനിക്ക് പറയാൻ കാരണം അദ്ദേഹം എക്കാലത്തെയും മികച്ച ബാറ്ററാണെന്ന് എനിക്ക് വിശ്വാസമുള്ളതിനാലാണ് എന്നും അക്തർ പറഞ്ഞു. ഇനിയുള്ള 29 സെഞ്ചുറികൾ അദ്ദേഹത്തിന് എളുപ്പമായിരിക്കില്ല എന്നും മുൻ പാകിസ്താനി പേസർ കൂട്ടിച്ചേർത്തു.