കോഹ്ലിയും പന്തും പൊരുതുന്നു

20220113 164436

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം സെഷനിലേക്ക് കടക്കുമ്പോൾ ഇന്ത്യ 135/4 എന്ന നിലയിൽ ആണ് ഉള്ളത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും റിഷഭ് പന്തുമാണ് ക്രീസിൽ ഉള്ളത്. ഇന്ന് 57/2 എന്ന നിലയിൽ ആയിരുന്നു മത്സരം ആരംഭിച്ചത്. 9 റൺസ് എടുത്ത പൂജാരയെയും 1 റൺസ് എടുത്ത രഹാനെയെയും പെട്ടെന്ന് തന്നെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ആണ് കോഹ്ലിയും പന്തും പക്വതയോടെ കളിച്ചത്.
20220113 165522

68 പന്തിൽ 53 റൺസുമായാണ് പന്ത് നിൽക്കുന്നത്. പന്ത് ആക്രമിച്ച് കളിക്കുമ്പോൾ കോഹ്ലി പൂർണ്ണ പ്രതിരോധത്തിൽ ആണ്. 131 പന്തുകൾ ബാറ്റു ചെയ്ത കോഹ്ലി 31 റൺസ് ആണ് എടുത്തത്. ഇന്ത്യക്ക് ഇപ്പോൾ 148 റൺസിന്റെ ലീഡ് ഉണ്ട്.

ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 210 റൺസിന് പുറത്താക്കി ഇന്ത്യ 13 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു

Previous articleആർതുറിനെ ലോണിൽ എത്തിക്കാൻ ആഴ്സണൽ ശ്രമം
Next articleറൗളിൻ ബോർഗസ് ഈ സീസണിൽ ഇനി കളിക്കില്ല, മുംബൈ സിറ്റിയുടെ ദുരിതം തുടരുന്നു