ആർതുറിനെ ലോണിൽ എത്തിക്കാൻ ആഴ്സണൽ ശ്രമം

20220113 164700

യുവന്റസ് താരം ആർതുറിനെ സ്വന്തമാക്കാൻ ആഴ്സണൽ ശ്രമിക്കുന്നു. ആർതുറിനെ ലോണിൽ എത്തിക്കാൻ ആണ് അർട്ടേറ്റയുടെ ടീം ശ്രമിക്കുന്നത്. ആർതുറും ആഴ്സണലും തമ്മിൽ ഇതിൽ ധാരണ ആയിട്ടുണ്ട്. സീസൺ അവസാനം വരെയുള്ള ലോണിൽ ആകും താരം എത്തുക. എന്നാൽ ഇതുവരെ യുവന്റസ് താരത്തെ വിട്ടു നിൽക്കാൻ തയ്യാറായിട്ടില്ല. ജനുവരിയിൽ മറ്റൊരു പകരക്കാരനെ കണ്ടെത്താൻ കഴിയുമോ എന്ന സംശയമാണ് യുവന്റസ് ഈ നീക്കത്തിന് തയ്യാറാകാതിരിക്കാൻ കാരണം.

Arthur 1024x576
Credit: Twitter

രണ്ട് സീസൺ മുമ്പ് ബാഴ്സലോണയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നു ആർതുർ യുവന്റസിൽ എത്തിയത്. എന്നാൽ പരിക്കും ഫോമില്ലായ്മയും കാർ താരത്തിന് തന്റെ മികവ് ഇറ്റലിയിൽ തെളിയിക്കാൻ ഇതുവരെ ആയിട്ടില്ല.

Previous articleയൂസുഫ് ഡെമിർ ബാഴ്സലോണ വിട്ടു
Next articleകോഹ്ലിയും പന്തും പൊരുതുന്നു