“കോഹ്ലി വലിയ കിരീടങ്ങൾ നേടേണ്ടതുണ്ട്” – ഗാംഗുലി

ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ഇന്ത്യക്കായി വലിയ കിരീടങ്ങൾ നേടേണ്ടതുണ്ട് എന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ടീം പരമ്പരകൾ ഒക്കെ വിജയിക്കുന്നുണ്ട് എങ്കിലും ഒരു ലോക ചാമ്പ്യൻഷിപ്പ് വിജയിക്കാൻ ഇന്ത്യക്ക് ആകുന്നില്ല. അവസാന ഏഴു ലോക ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യ കിരീടം നേടിയിട്ടില്ല എന്ന് ഗാംഗുലി ഓർമ്മിപ്പിച്ചു. 5 ചാമ്പ്യൻഷിപ്പുകൾ പുരുഷ ടീമും, 2 ചാമ്പ്യൻഷിപ്പിൽ പുരുഷ ടീമുമാണ് പരാജയപ്പെട്ടത്.

ഇന്ത്യക്ക് ടാലന്റ് ഉണ്ട് എന്നും അതുകൊണ്ടാണ് ഇന്ത്യ സ്ഥിരമായി സെമി ഫൈനലുകൾ വരെ എത്തുന്നത് അതുകൊണ്ടാണെന്നും ഗാംഗുലി പറഞ്ഞു. മാനസികമായാണ് ഇന്ത്യ കുറച്ചൂടെ മെച്ചപ്പെടേണ്ടത്. ഗാംഗുലി പറഞ്ഞു. 2013ൽ ഐ സി സി ചാമ്പ്യൻസ് ട്രോഫി വിജയിച്ചതാണ് ഇന്ത്യയുടെ അവസാന ഐ എസി സി ടൂർണമെന്റ് വിജയം.

Previous articleറാഞ്ചി ടെസ്റ്റില്‍ മാര്‍ക്രം കളിക്കില്ല, സ്വയം വരുത്തിവെച്ച പരിക്കിന് മാപ്പപേക്ഷയുമായി താരം
Next articleയു.എ.ഇ ക്യാപ്റ്റൻ അടക്കം മൂന്ന് താരങ്ങൾക്ക് ഐ.സി.സി വിലക്ക്