“കോഹ്ലി ആയത് കൊണ്ടാണ് സെഞ്ച്വറി ഇല്ലാതെ 3 വർഷം ടീമിൽ നിന്നത്, യുവതാരങ്ങൾ ആയിരുന്നെങ്കിൽ പുറത്തായേനെ” – ഗംഭീർ

വിരാട് കോഹ്ലി ആയത് കൊണ്ടാണ് മൂന്ന് വർഷം സെഞ്ച്വറി ഇല്ലാതെ ടീമിൽ നിന്നത് എന്ന് ഗംഭീർ. മൂന്ന് വർഷത്തിനിടെ ഒരു സെഞ്ച്വറി നേടിയില്ലായിരുന്നുവെങ്കിൽ വേറെ യുവതാരവും അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിജീവിക്കുമായിരുന്നെന്ന് ഞാൻ കരുതുന്നില്ല. ഗംഭീർ പറഞ്ഞു.

ഒടുവിൽ ഒരു സെഞ്ച്വറി വന്നു, അത് ശരിയായ സമയത്ത് തന്നെ വന്നു. എന്നാലുൻ ഇത്രയും കാലം കോഹ്ലി അല്ലാതെ വേറെ ആരും അതിജീവിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഗംഭീർ കൂട്ടിച്ചേർത്തു

20220908 205855

“മൂന്ന് മാസമല്ല, മൂന്ന് വർഷമായാണ് സെഞ്ച്വറി നേടാത്തത് എന്ന് കോഹ്ലി മനസ്സിലാക്കണം. മൂന്ന് വർഷം വളരെ നീണ്ട സമയമാണ്. ഞാൻ അദ്ദേഹത്തെ വിമർശിക്കാൻ പോകുന്നില്ല, എന്നാൽ അദ്ദേഹം മുമ്പ് നിരവധി റൺസ് നേടിയതിനാൽ ആണ് ഈ പിന്തുണ അദ്ദേഹത്തിന് ലഭിച്ചത്” ഗംഭീർ പറഞ്ഞു.