“കോഹ്ലി സെഞ്ച്വറി നേടിയിരുന്നില്ല എന്ന് മാത്രമേ ഉള്ളൂ, റൺസ് ഒരുപാട് നേടുന്നുണ്ടായിരുന്നു”

വിരാട് കോഹ്ലി അവസാന മൂന്ന് വർഷങ്ങളിൽ സെഞ്ച്വറി നേടിയിരുന്നില്ല എന്ന് മാത്രമെ ഉള്ളൂ എന്നും താരം റൺസ് ഏറെ നേടുന്നുണ്ടായിരുന്നു എന്നും സുനിക് ഗവാസ്കർ. ഏതൊരു നല്ല ബാറ്ററും സെഞ്ച്വറി സെഞ്ച്വറി നേടാത്തപ്പോൾ, ആളുകൾ അത്ഭുതപ്പെടാൻ തുടങ്ങും. പക്ഷേ കോഹ്ലി ഈ കാലഘട്ടത്തിലും റൺസ് നേടുന്നുണ്ടായുരുന്നും അയാൾ എടുത്ത 50, 70, 80 സ്കോറുകളുടെ എണ്ണം നോക്കൂ. ഗവാസ്കർ പറയുന്നു.

റൺസ് നേടാഞ്ഞതല്ല ആ 80കൾ സെഞ്ച്വറി ആക്കി മാറ്റാതിരുന്നതായിരുന്നു പ്രശ്നം. ഗവാസ്‌കർ കൂട്ടിച്ചേർത്തു.

കോഹ്ലിയുടെ കഴിവ് എന്താണെന്ന് അദ്ദേഹത്തിനറിയാം. ഗെയിമിന്റെ എറ്റവും ചെറിയ ഫോർമാറ്റിലെ അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. ഇനി ടി20 ഫോർമാറ്റിൽ അദ്ദേഹത്തിൽ നിന്ന് കൂടുതൽ സെഞ്ച്വറികൾ കണ്ടാൽ ആശ്ചര്യപ്പെടേണ്ടതില്ല. സുനിൽ ഗവാസ്‌കർ പറഞ്ഞു.