ഞാനാണ് ക്യാപ്റ്റൻ!! ക്യാപ്റ്റനോടെ ചോദിക്കാതെ റിവ്യൂ എടുത്തതിന് ബാബറിന്റെ പ്രതികരണം

ഇന്ന് സൂപ്പർ 4ലെ അവസാന മത്സരത്തിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസത്തോട് ചോദിക്കാതെ വിക്കറ്റ് കീപ്പർ റിസുവാൻ റിവ്യൂ എടുത്തത് കാണാൻ ആയി. കളിയുടെ 16ആം ഓവറിൽ ഹസൻ അലിയുടെ പന്തിൽ ഷാനകയ്ക്ക് എതിരെ ആയിരുന്നു റിസുവാന്റെ അപ്പീൽ. അമ്പയർ ഔട്ട് കൊടുക്കാതിരുന്നപ്പോൾ റിസുവാൻ നേരെ റിവ്യൂ എടുത്തു. ക്യാപ്റ്റൻ ബാബർ അസത്തോടെ ചോദിക്കാതെ ആയിരുന്നു ഈ റിവ്യൂ.

നടപടി ഇഷ്ടപ്പെടാത്ത ബാബർ അസം റിസ്വാനോട് താൻ ആണ് ക്യാപ്റ്റൻ എന്ന് ആവർത്തിച്ചു. തന്നോട് ചോദിക്കണം എന്നും ഓർമ്മിപ്പിച്ചു. പൊതുവെ ശാന്തനായ ബാബർ അസം ശാന്തത കൈവിടാതെ തന്നെയാണ് റിസുവാനോട് പ്രതികരിച്ചത്. എന്തായാലും ആ റിവ്യൂ ഫലം കണ്ടില്ല. ഒരു റിവ്യൂ നഷ്ടപ്പെടുകയും ചെയ്തു. മത്സരം ശ്രീലങ്ക വിജയിക്കുകയും ചെയ്തു.