കോഹ്ലിക്ക് ഒപ്പം ഒരു ടി20 റെക്കോർഡിൽ ബാബർ അസവും

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്നലെ ഇംഗ്ലണ്ടിനെതിരെ അർധ സെഞ്ച്വറി നേടിയതോടെ കോഹ്ലിക്ക് ഒപ്പം ഒരു റെക്കോർഡിൽ എത്തി. ടി20യിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന താരമായാണ് ബാബർ മാറിയത്. 81 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ്ലിയും ബാബറും ടി20യിൽ 3000 റൺസിൽ എത്തിയത്.

കോഹ്ലി

ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായും ബാബർ ഇന്നലത്തെ ഇന്നിങ്സോടെ മാറി. രോഹിത് ശർമ്മ, കോഹ്‌ലി, ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്ടിൽ എന്നിവർ മാത്രമാണ് ബാബറിന് മുന്നിൽ ഇനി ഉള്ളത്.