കേരളം 228 റൺസിന് പുറത്ത്, ഹൈദരബാദിന് ജയിക്കാൻ 155 റൺസ്

- Advertisement -

രഞ്ജി ട്രോഫിയിൽ നാലാം ദിനത്തിനെ തുടക്കത്തിൽ തന്നെ കേരളം ഓൾ ഔട്ടായി. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 228 റൺസിൽ എത്തുമ്പോഴേക്ക് ഓളൗട്ട് ആവുകയായിരുന്നു. 154 റൺസ് മാത്രമാണ് കേരളത്തിന് ലീഡായി ഉള്ളത്.

30 റൺസുമായി അക്ഷയ് ചന്ദ്രൻ മാത്രമാണ് വാലറ്റത്ത് പിടിച്ചു നിന്നത്. മൂന്ന് വിക്കറ്റ് എടുത്ത് സിറാജ്, 2 വിക്കറ്റ് വീതം എടുത്ത രവികിരൺ, മെഹ്ദി ഹസൻ, സൈറാം എന്നിവർ കേരളത്തെ തകർക്കുകയായിരുന്നു. 155 റൺസ് നേടാൻ ആയാൽ ഹൈദരബാദിന് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കാം.

Advertisement