ഫ്രഞ്ച് കപ്പിൽ ആറാടി പിഎസ്ജി

- Advertisement -

ഫ്രഞ്ച് കപ്പിൽ കരുത്തരായ പിഎസ്ജിക്ക് ജയം. ആറാം ഡിവിഷൻ ക്ലബ്ബായ ലിനാസ് മന്ത്ലറേക്കെതിരെ ഗോൾ മഴ പെയ്യിച്ചായിരുന്നു പിഎസ്ജിയുടെ ജയം. പാബ്ലോ സരാബിയയും എഡിസൺ കവാനിയും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം.

പിഎസ്ജി സൂപ്പർ താരങ്ങൾക്കെല്ലാം വിശ്രമമനുവദിച്ച മത്സരത്തിൽ ആദിൽ ഔചിചേ‌, എറിക് മാക്സിം ചൗപോ- മോട്ടിങ് എന്നിവരും ഗോളടിച്ചു. പാരിസിൽ നിന്നും 32 കിലോമീറ്റർ ദൂരെയുള്ള ലിനാസ് മന്ത്ലറേയുടെ കോച്ചും താരങ്ങളും പിഎസ്ജി ആരാധകർ ആണ്. കോച്ചായ സ്റ്റീഫൻ കബ്രെല്ലി പിഎസ്ജിയുടെ കടുത്ത ആരാധകനും സീസൺ ടിക്കറ്റ് ഹോൾഡറുമാണ്. 6 ഗോൾ പരാാജയമേറ്റെങ്കിലും ഇഷ്ട താരങ്ങൾക്കൊപ്പം കളിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് താരങ്ങൾ.

Advertisement