രാഹുലും അക്സറും ടി20 പരമ്പരയിൽ കളിക്കില്ല, പകരം റുതുരാജ് ഗായക്വാഡും ദീപക് ഹൂഡയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിൽ രണ്ട് മാറ്റങ്ങള്‍. വൈസ് ക്യാപ്റ്റന്‍ കെഎൽ രാഹുലും അക്സര്‍ പട്ടേലും കളിക്കില്ല പകരം റുതുരാജ് ഗായക്വാഡിനെയും ദീപക് ഹൂഡയെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ഏകദിനത്തിൽ ആണ് രാഹുലിന് പരിക്കേറ്റത്. അതേ സമയം കോവിഡ് മാറിയെത്തിയ അക്സര്‍ പട്ടേൽ റീഹാബിലേഷന്റെ അവസാന ഘട്ടത്തിലാണ്. ഇരു താരങ്ങളും ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് നീങ്ങും.

ഇന്ത്യയുടെ പുതുക്കിയ സ്ക്വാഡ് : Rohit Sharma (Captain), Ishan Kishan, Virat Kohli, Shreyas Iyer, Surya Kumar Yadav, Rishabh Pant (wicket-keeper), Venkatesh Iyer, Deepak Chahar, Shardul Thakur, Ravi Bishnoi, Yuzvendra Chahal, Washington Sundar, Mohd. Siraj, Bhuvneshwar Kumar, Avesh Khan, Harshal Patel, Ruturaj Gaikwad, Deepak Hooda.