ബയോ ബബിളുകൾ പ്രശ്നമാണ്, ലാൽറിൻഡിക റാൾട്ടെ ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

Img 20220213 113741

മുംബൈ സിറ്റി എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, എടികെ എഫ്‌സി എന്നിവയുൾപ്പെടെ നിരവധി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ക്ലബ്ബുകൾക്കായി കളിച്ചുട്ടുള്ള മിഡ്‌ഫീൽഡർ ലാൽറിൻഡിക റാൾട്ടെ വിരമിച്ചു. 13 വർഷത്തെ പ്രൊഫഷണൽ കരിയറിന് ആണ് താരം വിരാമമിട്ടത്. കോവിഡ് ബയോ ബബിളിൽ നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഫുട്ബോൾ വിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. താരത്തിന് 29 വയസ്സ് മാത്രമെ ഉള്ളൂ.

2016ൽ ഹീറോ ഐഎസ്എൽ കിരീടം നേടിയ എടികെ എഫ്‌സി ടീമിലെ പ്രധാന അംഗമായിരുന്നു റാൾട്ടെ. മുംബൈ സിറ്റി എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി എന്നിവയ്‌ക്കൊപ്പം 39 തവണ ഹീറോ ഐഎസ്‌എല്ലിൽ താരം കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്

റാൾട്ടെ തന്റെ കരിയർ ആരംഭിച്ചത് ഗോവൻ ക്ലബ് ചർച്ചിൽ ബ്രദേഴ്‌സിൽ നിന്നാണ്, ഈസ്റ്റ് ബംഗാളിനായും താരം കളിച്ചിട്ടുണ്ട്. 2021-ൽ ഐ-ലീഗിൽ റിയൽ കാശ്മീർ എഫ്‌സിക്ക് വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്.