രാഹുൽ ഏകദിന നായകന്‍, അശ്വിന്‍ തിരികെ എത്തുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കെഎൽ രാഹുല്‍ നയിക്കും. രോഹിത് ശര്‍മ്മ പരമ്പരയിൽ കളിക്കാത്തതിനാലാണ് രാഹുലിനെ നായകനായി നിയമിച്ചിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരികെ എത്തുന്നു എന്നതാണ് പ്രത്യേകത.

അശ്വിന്‍ 2017ൽ ആണ് അവസാനമായി ഏകദിനത്തിൽ കളിച്ചിട്ടുള്ളത്. പേസര്‍ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യ: KL Rahul (c), Shikhar Dhawan, Ruturaj Gaikwad, Virat Kohli, Shreyas Iyer, Suryakumar Yadav, Venkatesh Iyer, Rishabh Pant, Ishan Kishan, Ravichandran Ashwin, Yuzvendra Chahal, Washington Sundar, Jasprit Bumrah (VC), Bhuvneshwar Kumar, Deepak Chahar, Prasidh Krishna, Shardul Thakur, Mohammed Siraj