Cricket

ഡെവൺ കോൺവേയ്ക്ക് ശതകം, ആദ്യ ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി ന്യൂസിലാണ്ട്

ബേ ഓവലിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ 258/5 എന്ന നിലയിൽ ന്യൂസിലാണ്ട്. ഡെവൺ കോൺവേയുടെ ശതകത്തിന്റെയും വിൽ യംഗിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് ന്യൂസിലാണ്ട് മികച്ച സ്കോര്‍ നേടിയത്. ടോം ലാഥമിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം യംഗ് – കോൺവേ കൂട്ടുകെട്ട് 138 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

52 റൺസ് നേടിയ വിൽ യംഗിനെയും 31 റൺസ് നേടിയ റോസ് ടെയിലറെയും നഷ്ടമാകുമ്പോളേക്ക് തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ കോൺവേയ്ക്ക് സാധിച്ചിരുന്നു. 122 റൺസാണ് താരം പുറത്താകുമ്പോള്‍ നേടിയത്. ടോം ബ്ലണ്ടലിനെ നഷ്ടമായതോടെ ഇന്നത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

Shorifulislam

ഹെന്‍റി നിക്കോള്‍സ് 32 റൺസുമായി ക്രീസിലുണ്ട്. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാം 2 വിക്കറ്റ് നേടി.