ആറ് പേരെ പുറത്താക്കിയ തന്റെ പ്രകടനം ആരും ഓര്‍ക്കുന്നില്ല, മിയാന്‍ദാദുമായുള്ള സംഭവം ആണ് ഏവരുടെയും ശ്രദ്ധയിലുള്ളത്

മിയാന്‍ദാദുമായുള്ള വിവാദ സംഭവം തന്റെ കരിയറിലെ നേട്ടങ്ങള്‍ക്ക് മേല്‍ പ്രാധാന്യം ഉണ്ടാകുന്ന കാര്യമായി മാറിയെന്ന് അഭിപ്രായപ്പെട്ട് കിരണ്‍ മോറെ. ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് കിരണ്‍ മോറെ. ഇന്ത്യയ്ക്കായി 49 ടെസ്റ്റുകളില്‍ നിന്ന് 110 ക്യാച്ചുകളും 20 സ്റ്റംപിംഗും ചെയ്ത താരം ഏകദിനത്തില്‍ നിന്ന് 63 ക്യാച്ചുകളും 27 സ്റ്റംപിംഗുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ 1992ല്‍ ജാവേദ് മിയാന്‍ദാദുമായ വിവാദ സംഭവം തന്റെ കരിയറിലെ പ്രകടനത്തിന് മേലെ ആളുകള്‍ സംസാരിക്കുന്ന വിഷയമായി മാറിയെന്നും കിരണ്‍ മോറെ വ്യക്തമാക്കി.

ഒറ്റ ടെസ്റ്റില്‍ നിന്ന് ആറ് പുറത്താക്കലുകള്‍ സാധിച്ച തന്റെ പ്രകടനത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല, എന്നാല്‍ ജാവേദ് മിയാന്‍ദാദ് സംഭവം ഏവരും പറയുകയും ചെയ്യുന്നുവെന്ന് കിരണ്‍ മോറെ അഭിപ്രായപ്പെട്ടു. എന്നാല്‍ ക്രിക്കറ്റിന് പുറത്ത് താനും ജാവേദ് മിയാന്‍ദാദും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും സ്ലെഡ്ജിംഗ് ക്രിക്കറ്റിന്റെ ഭാഗമാണെന്നും കിരണ്‍ മോറെ വ്യക്തമാക്കി.

Previous articleപരിശീലനത്തിന് എത്തിയില്ല, മരിയോ ബലോട്ടെല്ലിയെ ബ്രെഷ പുറത്താക്കി
Next article“ചാമ്പ്യൻസ് ലീഗ് വിലക്ക് മാറിയില്ല എങ്കിൽ ഡിബ്രുയിൻ സിറ്റി വിട്ടേക്കും”