അർദ്ധ ശതകം തികച്ച് ഖവാജ, കറാച്ചിയിൽ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

കറാച്ചി ടെസ്റ്റിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണം ആയപ്പോള്‍ ഓസ്ട്രേലിയ 100/2 എന്ന നിലയിൽ. അർദ്ധ ശതകം തികച്ച ഉസ്മാൻ ഖവാജയും 7 റൺസ് നേടി സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ. ഖവാജ 52 റൺസ് നേടിയിട്ടുണ്ട്.

ഒന്നാം വിക്കറ്റിൽ ഡേവിഡ് വാർണറും ഖവാജയും ചേര്‍ന്ന് 82 റൺസ് നേടിയെങ്കിലും ഫഹീം അഷ്റഫ് 36 റൺസ് നേടിയ വാർണറെ പുറത്താക്കുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് മാർനസ് ലാബൂഷാനെയെ സാജിദ് ഖാൻ ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ടാക്കിയപ്പോള്‍ ഓസ്ട്രേലിയ 91/2 എന്ന നിലയിലേക്ക് വീണു.