രംഗന ഹെരാത്തില്‍ നിന്ന് കൂടുതല്‍ തന്ത്രങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നു: കേശവ് മഹാരാജ്

- Advertisement -

രംഗന ഹെരാത്തില്‍ നിന്ന് കൂടുതല്‍ തന്ത്രങ്ങള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നരുടെ എതിരാളികളെ കടപുഴകിയെറിയാനാകുന്ന കഴിവ് സ്വായത്തമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മഹാരാജ് പറഞ്ഞു. ഗോള്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഒന്നാം നമ്പര്‍ സ്പിന്നറായ കേശവ് മഹാരാജ് രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ തനിക്ക് മെചച്പ്പെട്ട പ്രകടനം നടത്താനാകുമെന്നാണ് മഹാരാജ് പ്രതീക്ഷിക്കുന്നത്. ഹെരാത്തിന്റെ ബോളിന്മേലുള്ള നിയന്ത്രണമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സവിശേഷതയെന്നാണ് മഹാരാജ് പറഞ്ഞത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ശ്രീലങ്ക വിടുന്നതിനു മുമ്പ് ഹെരാത്തുമായി സംസാരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുമാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement