കെമര്‍ റോച്ച് സറേയിലേക്ക്

വിന്‍ഡീസ് പേസ് ബൗളര്‍ കെമര്‍ റോച്ച് ഈ കൗണ്ടി സീസണില്‍ സറേയ്ക്ക് വേണ്ടി കളിക്കും. സറേയ്ക്ക് വേണ്ടി ആദ്യത്തെ ഏഴ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കാവും താരം എത്തുക. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം റോച്ച് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

വിന്‍ഡീസിനായി 61 ടെസ്റ്റുകളില്‍ നിന്ന് 205 വിക്കറ്റുകള്‍ നേടിയിട്ടുള്ള പേസ് താരം മുമ്പ് വോര്‍സ്റ്റര്‍ഷയറിന് വേണ്ടി 2011ല്‍ കളിച്ചുണ്ട്. ആ സീസണില്‍ 14 വിക്കറ്റാണ് താരം നേടിയത്.

Previous articleഹാംഷയറുമായി കരാറിലെത്തി മുഹമ്മദ് അബ്ബാസ്
Next articleവീണ്ടും റിച്ചാർലിസൺ, എവർട്ട‌ൺ നാലാമത്