ഹാംഷയറുമായി കരാറിലെത്തി മുഹമ്മദ് അബ്ബാസ്

2021 കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഹാംഷയറിന് വേണ്ടി കളിക്കുവാന്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് എത്തുന്ന. കൗണ്ടി സീസണിലെ ആദ്യ രണ്ട് മാസത്തില്‍ താരത്തിന്റെ സേവനം കൗണ്ടിയ്ക്ക് ലഭിയ്ക്കും. മുമ്പ് ഏതാനും സീസണുകളില്‍ ലെസ്റ്റര്‍ഷയറിന് വേണ്ടി കളിച്ചിട്ടുള്ള താരം 79 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കൈല്‍ അബോട്ടിനൊപ്പമാവും മുഹമ്മദ് അബ്ബാസ് ന്യൂ ബോള്‍ ഏന്തുക. കൊല്‍പക് കരാര്‍ ഉള്ള താരമായിരുന്ന കൈല്‍ അബോട്ടിന്റെ കൊല്‍പക് കരാര്‍ അവസാനിച്ചതോടെ രണ്ടാമത്തെ വിദേശ താരമായി കൈല്‍ അബോട്ട് കളിക്കും. മുമ്പ് കൊല്‍പക് കരാര്‍ ഉണ്ടായിരുന്ന ഫിഡല്‍ എഡ്വേര്‍ഡ്സ് കൗണ്ടിയ്ക്ക് വേണ്ടി കളിക്കുവാന്‍ മടങ്ങിയെത്തില്ല.

വളരെ നിലവാരം കൂടിയ പേസ് ബൗളര്‍ ആണ് അബ്ബാസ് എന്ന് ക്ലബ്ബിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ജൈല്‍സ് വൈറ്റ് പറഞ്ഞു.

Previous articleബംഗ്ലാദേശില്‍ അക്കാഡമി ആരംഭിക്കുവാനുള്ള പദ്ധതിയുമായി രാജസ്ഥാന്‍ റോയല്‍സ്
Next articleകെമര്‍ റോച്ച് സറേയിലേക്ക്