കരുണ്‍ നായര്‍ മറുപടി അര്‍ഹിക്കുന്നു: ഗവാസ്കര്‍

ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെടാത്തതിനു ടീം മാനേജ്മെന്റ് കരുണ്‍ നായര്‍ക്ക് മറുപടി നല്‍കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ടെസ്റ്റ് ടീമില്‍ ഹനുമ വിഹാരിയെ തിരഞ്ഞെടുത്തതാണ് ഗവാസ്കറെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതുവരെ ടീമില്‍ ഒരു അധിക സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ തിരഞ്ഞെടുത്തിരുന്നില്ല. ഇപ്പോള്‍ അഞ്ചാം ടെസ്റ്റില്‍ ആ സ്ഥാനം വിഹാരിയ്ക്ക് നല്‍കുമ്പോള്‍ തന്നെ ഒഴിവാക്കിയതെന്തെന്ന ചോദ്യം തീര്‍ച്ചയായും കരുണ്‍ നായര്‍ ചോദിക്കേണ്ടതുണ്ടെന്ന് ഗവാസ്കര്‍ പറഞ്ഞു. താരത്തിനു ആ ചോദ്യം ചോദിക്കുവാനുള്ള അവകാശമുണ്ട് അതിനു മറുപടി ലഭിക്കേണ്ട അര്‍ഹതയുമുണ്ടെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു.

ടീമിനൊപ്പം ആദ്യം മുതലുണ്ടായിരുന്ന കരുണ്‍ നായരെ അവഗണിച്ചത് തീര്‍ത്തും നിരാശാജനകമാണെന്ന് ഹര്‍ഭജന്‍ സിംഗും പറഞ്ഞിരുന്നു. പല മുന്‍ താരങ്ങളും ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.

Previous articleകരുണ്‍ നായരെ ഒഴിവാക്കി ഹനുമ വിഹാരിയെ എടുത്തത് അതിശയിപ്പിക്കുന്നു: ഹര്‍ഭജന്‍ സിംഗ്
Next articleമുന്‍തൂക്കം കൈവിട്ട് ഇന്ത്യ, ഇംഗ്ലണ്ട് 300 കടന്ന് കുതിയ്ക്കുന്നു