പ്രഞ്ചാൽ ഭൂമിജിന് മുംബൈ സിറ്റിയിൽ പുതിയ കരാർ

20210609 132833
- Advertisement -

യുവ അറ്റാക്കിംഗ് താരം പ്രഞ്ചാൽ ഭൂമിജ് മുംബൈ സിറ്റിയിൽ തുടരും. താരം 2024വരെയുള്ള കരാർ ക്ലബിൽ ഒപ്പുവെച്ചതായി ഐ എസ് എൽ ചാമ്പ്യന്മാർ അറിയിച്ചു. മുംബൈ സിറ്റിയിൽ അധികം അവസരം ലഭിക്കാറില്ല എങ്കിലും ക്ലബ് വലിയ പ്രതീക്ഷയോടെയാണ് ഭൂമിജിയെ നോക്കുന്നത്. 22കാരനായ താരത്തിന് വരും സീസണുകളിൽ മെച്ചപ്പെട്ട പ്രകടനം മുംബൈ സിറ്റി നിരയിൽ നടത്താൻ ആകും എന്ന് ക്ലബും ആരാധകരും കരുതുന്നു.

2017 മുതൽ മുംബൈ സിറ്റിക്ക് ഒപ്പം ഉള്ള പ്രഞ്ചാൽ ഇതുവരെ 22 മത്സരങ്ങൾ ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഒരു ഗോളും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആകെ നാലു മത്സരങ്ങൾ മാത്രമെ താരത്തിന് കളിക്കാൻ ആയിരുന്നുള്ളൂ. മുമ്പ് ഡി എസ് കെ ശിവജിയൻസിനായും താരം കളിച്ചിട്ടുണ്ട്. സായ് ഗുവഹത്തിയിലൂടെ വളർന്നു വന്ന താരമാണ്.

Advertisement