ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് കെയിന്‍ വില്യംസണ്‍

Kanewilliamson
- Advertisement -

ഹാമിള്‍ട്ടണ്‍ ടെസ്റ്റിലെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് കെയിന്‍ വില്യംസണ്‍. 251 റണ്‍സാണ് ന്യൂസിലാണ്ടിന് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ ടീം നായകന്‍ കൂടിയായ കെയിന്‍ വില്യംസണ്‍ നേടിയത്. വിരാട് കോഹ്‍ലിയ്ക്കൊപ്പമാണ് വില്യംസണ്‍ രണ്ടാം സ്ഥാനം കൈയ്യാളുന്നത്.

911 റേറ്റിംഗ് പോയിന്റോടെ സ്റ്റീവ് സ്മിത്ത് ആണ് ഒന്നാം സ്ഥാനത്തുള്ളത്. വിരാട് കോഹ്‍ലിയ്ക്കും കെയിന്‍ വില്യംസണും 886 പോയിന്റാണുള്ളത്. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബൂഷാനെ നാലാം സ്ഥാനത്തും പാക്കിസ്ഥാന്റെ ബാബര്‍ അസം അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു.

Advertisement